നിയമലംഘനം സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ കേസേടുക്കണം:കോണ്‍ഗ്രസ്
മാനന്തവാടി:കുറുവ പ്രശ്നവുമായി ബന്ധപ്പെട്ട് പരസ്യമായി നിയമ ലംഘനത്തിന് ആഹ്വനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിനെതിരെ സി.ആര്.പി.സി വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ്സ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവിശ്യപ്പെട്ടു.കുറുവ പ്രശ്നം തീര്‍ക്കാന്‍ അത്മാര്‍ത്ഥമായി ഒന്നും ചെയ്യാതെ നീയമ ലംഘനത്തിനാണ് ശ്രമിക്കുന്നത് .യാതൊരു നിയന്ത്രണവും ഇല്ലാതെ കുറുവയില്‍ പ്രവേശനം വേണമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായം. ഇതിനാവിശ്യ മായ നയം രൂപീകരിക്കണം.ഇത് ചെയ്യേണ്ടത് സി.പി.എമ്മും സര്‍ക്കാരുമാണ്. അണികളെ ഇറക്കിവിട്ട് കലാപത്തിന് ആഹ്വാനംചെയ്യുകയല്ല വേണ്ടതെന്നും കോണ്‍ഗ്രസ്.സീസണ് അവസാനിക്കാറായപ്പോള്‍ സമരം തുടങ്ങുന്നത് പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ്. പ്രസി.എക്കണ്ടി മൊയ്തു ട്ടി അധ്യക്ഷത വഹിച്ചു.ഡെന്നീസ് കണിയാരം,സണ്ണി ചാലില്‍,ജേക്കബ് സെബാസ്റ്റ്യന്‍, എ.എം.നിഷാന്ത്, റഷീദ് തൃശ്ശിലേരി,സാബു പൊന്നിയില്‍ ' എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍