അഗ്രഹാരം നിവാസികള്‍ക്ക് അഭിമാനമായി രേഷ്മ ബോളന്
പാണ്ടിക്കടവ് ആഗ്രഹാരം പണിയക്കോളനിയിലെ രേഷ്മ ബോളന് പ്രദേശവാസികളുടെ അഭിമാനമായി മാറി. പ്ലസ് ടു പരീക്ഷയില്‍ ആദ്യശ്രമത്തില്‍തന്നെ വിജയിച്ചുകൊണ്ടാണ് രേഷ്മ നാട്ടുകാരുടെ അഭിമാനമായത്. കോളനിയില്‍ ആദ്യശ്രമത്തില്‍തന്നെ പ്ലസ്ടു പാസ്സാകുന്ന ആദ്യകുട്ടിയാണ് രേഷ്മയെന്ന് കോളനിവാസികള്‍ പറയുന്നു. അച്ഛന് ബോളന് മരണപ്പെട്ടതിനുശേഷം അമ്മ ഉഷ ഏറെ കഷ്ടപ്പെട്ടാണ് രേഷ്മയെ വളര്‍ത്തിയതും പഠിപ്പിച്ചതും. പല മുടന്തുന്യായങ്ങള്‍ പറഞ്ഞും വിദ്യാഭ്യാസത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ആദിവാസി കുട്ടികള്‍ക്ക് രേഷ്മ ഉത്തമ മാതൃകയാവുകയാണ്. പ്ലസ് ടു പാസ്സായെങ്കിലും ഇനി മുന്നോട്ടേക്കുള്ള പഠനം ഏതുരീതിയില്‍ വേണമെന്ന ആശങ്കയും രേഷ്മയ്ക്കുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍