സ്റ്റേറ്റ് മാപ്പിളകലാ ഇന്സ്ട്രക്റ്റര് അസോസിയേഷന് സംസ്ഥാനസമ്മേളനം സമാപിച്ചു
സ്റ്റേറ്റ് മാപ്പിളകല ഇന്‍സ്ട്രക്ടര്‍ അസോസിയേഷന് (എസ്.എം.കെ.ഐ.എ )മൂന്നാമത് സംസ്ഥാനസമ്മേളനം വയനാട് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ എം.എല്‍.എ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. മാപ്പിളകലാ പരിശീലകര്‍ ഇന്ന് നേരിടുന്ന പ്രശ്നങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.പ്രസിഡണ്ട് കോയ കാപ്പാട് അധ്യക്ഷതവഹിച്ചു. സംഘടനയുടെ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വയനാട് ജില്ലയിലെ പഴയകാല കലാകാരന്മാരെ പ്രസിദ്ധ ഗാനരചയിതാവ് ബാപ്പു വാവാട് ആദരിച്ചു.കവി പേക്കര്‍ പന്നൂര് മുഖ്യപ്രഭാഷണം നടത്തി. ഉമ്മര്‍ തൃശൂര്‍, സി കെ ദിനേശന്, അബ്ദുള്ള മാഷ് മുട്ടില്‍, അമീന് ഷാ കൊല്ലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു ,ചടങ്ങില്‍ സെക്രട്ടറി ബഷീര്‍ പുറക്കാട് സ്വാഗതവും ഹാരിസ് വയനാട് നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് മാപ്പിളകല ചമയ പ്രദര്‍ശനവും, മാപ്പിളപ്പാട്ട് മത്സരവും, മാപ്പിളകലാ അവതരണവും, ഇശല്‍ സന്ധ്യയും അരങ്ങേറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍