യുവമോര്‍ച്ച മെയ് 25 ന് കളക്ട്രേറ്റ് ഉപരോധിക്കും
കല്‍പ്പറ്റ:ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 25 ന് ' ഭരണ പരാജയത്തിന്റെ രണ്ട് വര്‍ഷം,കണ്ണീരില്‍ കുതിര്‍ന്ന കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ജില്ലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ഉപരോധിക്കും. ഉപരോധ സമരത്തിന്റെ വിജയത്തിനായി നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു . യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു. കെ.സദാനന്ദന്, പി.ജി ആനന്ദ് കുമാര്‍, കണ്ണന് കണിയാരം, പി.എം അരവിന്ദന് , ആരോട രാമചന്ദ്രന് , പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, ടി.എം സുബീഷ് ,ടി.കെ ബിനീഷ്, പി.വി ന്യൂട്ടന്, അജീഷ് പീച്ചംകോട് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍