വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മാനന്തവാടി കരിയര്‍ ഫോക്കസ് ട്യൂഷന് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സിപ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭാ ശശി ചടങ്ങ് ഉത്ഘാടനം ചെയ്തു. കരിയര്‍ ഫോക്കസ് എംഡി കെ എ അനൂപ് അധ്യക്ഷത വഹിച്ചു. ചന്ദ്രന് മേവട, അഡ്വ.റഷീദ് പടയന്‍ , ബെന്‍സണ്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്ലസ്ടൂവിന് ഉന്നത വിജയം നേടിയ 11 കുട്ടികളെയും എസ്എസ്എല്‍സിക്ക് മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കിയ 9 വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ അനുമോദിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍