പുനചംക്രമണ മത്സ്യകൃഷി മത്സ്യ വകുപ്പ് വഴികാട്ടും
നൂതന മത്സ്യകൃഷി പരിചയപ്പെടുത്തി മത്സ്യ വകുപ്പിന്റെ പൊലിക എക്സിബിഷനില്‍ ശ്രദ്ധനേടുന്നു. പുനചംക്രമണ മത്സ്യകൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ മെഗാ എക്സ്പോയില്‍ വിവരിച്ചുനല്കുന്നണ്ട്. അഞ്ചുസെന്റ് സ്ഥലത്ത് വില്‍പ്പന അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക ഉപയോഗിച്ച് മത്സ്യ കൃഷി ചെയ്യാം. ജലത്തിന്റെ ലഭ്യത കുറവായ പ്രദേശത്ത് 4.70 ലക്ഷം രൂപമുതല്‍ മുടക്കില്‍ അനായാസം മത്സ്യകൃഷി തുടങ്ങാം. സംസ്ഥാന മത്സ്യ വകുപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 40 ശതമാനം ഇളവില്‍ വായ്പകള്‍ നല്‍കും. വഴുതന , കോളിഫഌവര്‍ തുടങ്ങി പച്ചക്കറികളും ഇതോടനുബന്ധിച്ച് കൃഷി ചെയ്യാം. മത്സ്യകൃഷിയുടെ അവശിഷ്ടമാണ് പച്ചക്കറിയ്ക്ക് വളമായി മാറുന്നത്. മണ്ണ് വേണ്ട എന്നതും പ്രത്യേകതയാണ.് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യമാണ് കൃഷിക്കുപയോഗിക്കുന്നത്. സ്റ്റാളില്‍ അക്വാകള്ച്ചറിനെക്കുറിച്ചറിയാന് കൂടുതല്‍ ആളുകളെത്തുന്നു. ക്യഷിചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് മത്സ്യ വകുപ്പ് സഹായങ്ങള്‍ നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍