എട്ടു വയസ്സുകാരന് ഷോക്കേറ്റ് മരിച്ചു
പള്ളിക്കല്‍ കാരക്കുനി ചാലിയാടന്‍ സി.എച്ച് ഷിഹാബിന്റെ മകന് മുഹമ്മദ് ഷമ്മാസ് (8 ) ആണ് ഷോക്കേറ്റു മരിച്ചത്.വ്യാഴാഴ്ച രാവിലെ വീട്ടിലെ ഗ്രൈന്ഡറില് നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അതീവ ഗുരുതരാവസ്ഥയിലായ ഷമ്മാസ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു.കാരക്കുനി ജി.എല്‍.പി സ്കൂള്‍ വിദ്യാത്ഥിയായ ഷമ്മാസ് മൂന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലേക്ക് വിജയിച്ചിരുന്നു.ഉമ്മ:സെറീന.സഹോദരങ്ങള്‍:ഫിദ ഫാത്തിമ,മുഹമ്മദ് ഷഹനാസ് ,നഫീസ.ഖബറടക്കം നാളെ (മെയ് 12) ഉച്ചകഴിഞ്ഞ് കല്ല്യാണത്തുംപള്ളിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍