ഇടിമിന്നലേറ്റ് യുവതി മരിച്ചു
തോല്‍പ്പെട്ടിയിലെ വനം വകുപ്പ് ഗെയ്ഡ് താഴെ മിച്ചഭൂമി കോളനിയിലെ മാധവന്റെ ഭാര്യ ഗോപിക (23)യാണ് മരിച്ചത്. വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെയാണ് അപകടം. ഇന്ന് നാല് മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഗോപിക ബോധരഹിതയായി നിലംപതിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരത്തിന് ശേഷം അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെടുകയും ജില്ലാശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇടിമിന്നലിന്റെ ആഘാതത്തില്‍ കിണറിന് സമീപത്തെ സില്‍വര്‍ ഓക്ക് മരവും നെടുകെ ചീന്തിപ്പോയതായി പ്രദേശവാസി പറഞ്ഞു. രണ്ടര വയസുകാരന് അനുഷ് ഏക മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍