ലൈഫ് & ഡ്രീംസ് എക്സിബിഷന്
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റേയും അപ്പൂപ്പന് താടികള്‍ വാട്സാപ്പ് ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് ആന്റ് ഡ്രീംസ് എക്സിബിഷന് മെയ് 12 മുതല്‍ 20 വരെ മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അപ്പൂപ്പന് താടികള്‍ ഗ്രൂപ്പുമായി സഹകരിച്ച് ഒരുക്കുന്ന രണ്ടാമത്തെ പ്രദര്‍ശനമാണ് ലൈഫ് & ഡ്രീംസ്. മെയ് 12 മുതല്‍ 16 വരെ ചിത്രശില്പ പ്രദര്‍ശനവും മെയ് 17 മുതല്‍ 20 വരെ ഫോട്ടോ പ്രദര്‍ശനവുമാണ് സംഘടിപ്പിക്കുന്നത്.ബിനീഷ്, ജിന്സ്ഫാന്റ്റസി, ചിത്രഎലിസബത്ത്, ശിവദാസ്പാലക്കാട്, ജോര്‍ജ്ജ്കുട്ടി വല്മീകം, സുരേഷ് കാവുമന്ദം, അനീസ്, ഉമേഷ് വിസ്മയം, ഗിരീഷ് പെരുവക, ദീപ, ഹുദ, അമല്‍ എന്നിവരാണ് ചിത്രശില്പ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. അക്രിലിക്, ഓയില്‍, ജലച്ചായം എന്നിവയില്‍ രചിച്ച ചിത്രങ്ങള്‍, കളിമണ്ണിലും മരത്തിലും തീര്‍ത്ത ശില്പങ്ങള്, ഇന്സ്റ്റലേഷന് മുതലായവയാണ് 12 മുതല്‍ 17 വരെ പ്രദര്‍ശിപ്പിക്കുന്നത്.നിസാര്‍ മാനന്തവാടി, സുവര്‍ണ എന്‍.ടി, മുനീര്‍ തോല്‍പ്പെട്ടി, ജോബിന് ജോസ്, പ്രവീണ്‍ രാമചന്ദ്രന്, ശ്രീകുമാര്‍ മാഹി, ഫ്രാന്‍സിസ് കാട്ടാക്കട,അജി കൊളോണിയ, സുജിന്‍ എന്‍.എസ്, ഷഗില്‍ മുഴുപ്പിലങ്ങാട്, ഷബീര്‍ തുറയ്ക്കല്‍, ലിഡിയ ജോയ്, ജ്യോതിസ്, അനില്‍ കുമാര്‍.എന്‍, അഭിനവ് എന്നിവര്‍ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.മെയ് 12 ശനിയാഴ്ച രാവിലെ 11 മണിക്ക് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ ചിത്രശില്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡന്റ് കെ.എം രാഘവന് അധ്യക്ഷത വഹിക്കും.മെയ് 17 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മാനന്തവാടി ജോ. ആര്.ടി.ഒ ശ്രീ. ബി. സാജു ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.ഷാജന് ജോസ് , പ്രസാദ് വി കെ , അജി കൊളോണിയ , ജിന്‍സ് ഫാന്റ്റസി , ചിത്ര എലിസബത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍