കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി
തിരുനെല്ലി വില്ലേജ് ഓഫീസില്‍ ഓഫീസര്‍ ഇല്ലാതെ ആറ് മാസം കഴിഞ്ഞിട്ടും വില്ലേജ് ഓഫീസറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച തിരുനെല്ലിയിലെ കോണ്‍ഗ്രസ് 31,32ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.സമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പത്മനാഭന് തിരുനെല്ലി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെജി .രാമകൃഷ്ണന് ,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷംസീര്‍ അരണപ്പാറ ,ഒ.പി ഹസ്സന് ,ദിനേശ് കൊട്ടിയൂര്‍ ,ശശികുമാര്‍ വി.എസ് ,രാധാകൃഷ്ണന് എ.എസ് ,തിമ്മപ്പന് കെ.ജി,ചന്ദ്രന് കുന്നിയൂര്,ഷംസീര്‍ സി.എം,മുസ്തഫ .ഇഎന്നിവര് സംസാരിച്ചു .ഉടന്‍ ഓഫീസറെ നിയമിച്ചില്ലെങ്കില്‍ ഉപരോധസമരടക്കമുള്ള സമര പരിപാടികള്‍ ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍