ദ്വാരകയില്‍ കെ.എസ്.ഇ.ബി സെഷന് ഓഫീസ് അനുവദിക്കണം :യൂത്ത് ലീഗ്
മാനന്തവാടി: മാനന്തവാടി ഇലക്ട്രിസിറ്റി സെഷന് പരിധിയിലുണ്ടായിരുന്ന പള്ളിക്കല്‍, രണ്ടേനാല്, പാലമുക്ക്, ചങ്ങാടക്കടവ്, ദ്വാരക, നാലാംമൈല്‍ പ്രദേശങ്ങളിലെ വൈദ്യുത ഉപഭോക്താക്കളെ ഇരുട്ടിലാക്കുന്ന കെ.എസ്.ഇ.ബി അധികൃതരുടെ ധിക്കാരപരമായ സമീപനം അവസാനിപ്പിക്കണമെന്ന് എടവക പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാര്‍ത്താ സമ്മേളന ത്തില്‍ ആവശ്യപ്പെട്ടു.പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ലഭ്യമായിക്കൊണ്ടിരുന്ന സേവനം ഒരു മുന്നറിയിപ്പുമില്ലാതെ വെള്ളമുണ്ടയിലേക്ക് മാറ്റിയിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായ തീരുമാനം അധികൃതര്‍ പുന:പരിശോധിക്കണമെന്നും യൂത്ത് ലീഗ്.കറണ്ട് പോയപ്പോള്‍ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിക്കുമ്പോഴാണ് സെഷന് ഓഫീസ് മാറ്റിയ വിവരം ഉപഭോക്താക്കള്‍ അറിയുന്നത്. ഇത്തരത്തില്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനവുമായി അധികൃതര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്നും ഈ മേഖലകളിലെ ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്നതിന് ദ്വാരകയില്‍ പുതിയ ഒരു സെഷന് ഓഫീസ് തുടങ്ങണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മമ്മൂട്ടി തോക്കന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുദ്ദീന് മൂടമ്പത്ത്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അസ്ഹറുദ്ദീന് കല്ലായി, പി.വി സമദ്, മുസ്തഫ പാണ്ടിക്കടവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍