ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം വയനാട് ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി
പനമരം:വയനാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം (ബി.എം.എസ് ) ജില്ലാ വാര്‍ഷിക സമ്മേളനം ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെപ്രേമന്‍ ഉദ്ഘാടനം ചെയ്തു.സി.കെ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.സന്തോഷ് .ജി .നായര്‍,പി.കെമുരളീധരന്‍,പി.ആര് സുരേഷ്,എ.കെ വിനോദ് ,വി.സി രാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് :സി.കെ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി:സന്തോഷ് ജി നായര്‍, വൈസ് പ്രസിഡന്റുമാര്‍:എ.കെ വിനോദ്,ഇ.ആര് ശശികുമാര്‍,കെ.പി രാജന്, സെക്രട്ടറിമാര്‍:വി.ആര് രാകേഷ്, ബിജു പനമരം,ഉണ്ണികൃഷ്ണന്,ബാബു മീനങ്ങാടി,നാരായണന് ,ട്രഷറര്‍: വി.സി രാഘവന് എന്നിവരെ തിരഞ്ഞെടുത്തു.ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കുക, ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക. ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തുക ഓട്ടോറിക്ഷാ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കുക, അമിതമായ പിഴ ഈടാക്കുന്നത് ഒഴിവാക്കുക, ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍