എഴുപത് എ പ്ലസുമായി ദ്വാരക സേക്രട്ടഹാര്ട്ട് ജില്ലയില്‍ ഒന്നാമത്
ദ്വാരക :ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയത്തോടെ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജില്ലയില്‍ ഒന്നാമതെത്തി.70 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍കും എ പ്ലസ് കരസ്ഥമാക്കി.സയന്‍സ്,കൊമേഴ്സ് വിഭാഗങ്ങളില്‍ 100 ശതമാനം വിജയം സ്ക്കൂള് കൈവരിച്ചു. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 98 ശതമാനം വിജയം നേടി. 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് (1200 / 1200 ) ലഭിച്ചു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാനേജ്മെന്റും, സ്റ്റാഫും, പി.റ്റി.എ യും അഭിനന്ദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍