വിദ്യാര്‍ത്ഥികളുടെ സ്വയം തിരിച്ചറിവിന് ഉതകുന്ന അഭിരുചി പരീക്ഷ നടത്തി
മാനന്തവാടി ജനമൈത്രി പോലീസിന്റെയും ബത്തേരി അബോഡ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അസാപ്പിന്റെ സഹകരണത്തോടെ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് മാനന്തവാടി മേഖലയിലെ ഏഴ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അഭിരുചി പരീക്ഷ സംഘടിപ്പിച്ചു. പരിപാടി മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി അഡീ.എസ്.ഐ പ്രകാശന് സി.വി,ഡോ.ഗോകുല്‍ ദേവ്,ആന്റോ ജോസ്,ജോസഫ് എം.ജെ എന്നിവര്‍ സംസാരിച്ചു. പരീക്ഷകളും കൂടിക്കാഴ്ചകളും എങ്ങനെ സമര്‍ത്ഥമായി നേരിടാമെന്നതുമായി ബന്ധപ്പെട്ട് സൈക്കോളജിസ്റ്റ് ഡോ. ഹുസൈന് ക്ലാസെടുത്തു.വിദ്യാര്‍ത്ഥിസമൂഹം മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും, അതില്‍ നിന്നും കരകയറാനുള്ള പോംവഴികളും സബ്ബ് കളക്ടര്‍ തന്റെ ജീവിതാനുഭവത്തെ സാക്ഷ്യം നിര്‍ത്തി വിവരിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദാത്മകമായി. തുടര്‍ന്ന് ആത്മവിശ്വാസം,പഠനം,വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ഡോ.ഹുസൈനും, ഡോ.ഗോകുല്‍ദേവും തുടങ്ങിയവര്‍ നയിച്ച ശില്‍പ്പശാലയും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍