സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പ പദ്ധതി പുനഃസ്ഥാപിക്കുക:രമേശ് മാണിക്യന്
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഭവനവായ്പ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ സെക്രട്ടറി രമേശ് മാണിക്യന്.സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വ ായ്പ മരവിപ്പിച്ചത് പുനഃസ്ഥാപിക്കുക,കുടിശ്ശികയായ 2 ഗഢു ക്ഷാമബത്ത അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ബ്രാഞ്ച് പ്രസിഡന്റ് കെ.ആര് രതീഷ് കുമാര്‍ അദ്ധ്യക്ഷവഹിച്ചു.വൈസ് പ്രസിഡന്റ് കെ.എ മുജീബ്,കെ.എ ഉമ്മര്‍,സി.കെ ജിതേഷ്,എന്‍.കെ സഫറുള്ള,സന്തോഷ്,ഗഫൂര്‍,എം.സി വില്‍സണ്‍,എം.സി ജോസഫ്,ജീജിനു,ബിജോഷ്,സുമേഷ്,ഹാരൂണ്‍,റോബിന്‍സണ്‍ ദേവസി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍