വയനാട് ജില്ലാ പോലീസ് ; ട്രൈബല്‍ വിദ്യാര്‍ത്ഥികളെ അനുമേദിക്കലും,വായനാ മുറികളിലേക്കുള്ള പുസ്തക വിതരണ ഉദ്ഘാടനവും
കല്‍പ്പറ്റ:വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മെയ് 10)വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച്് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് ലഭിച്ച ജില്ലയിലെ ട്രൈബല്‍ വിദ്യാര്ത്ഥികള്ക്കുള്ളഅനുമോദനവും, ജില്ലയിലെ 15 പോലീസ് സ്റ്റേഷന്‍പരിധികളില്‍ നിന്നും കണ്ടെത്തിയ ഓരോ കോളനികളില്സജ്ജീകരിച്ചിട്ടുള്ള വായനാ മുറികളിലേക്കുള്ള പുസ്തക വിതരണവും,പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് പി.എസ്.സി വണ്‍ ടൈം രജിസ്ട്രേഷന് ചെയ്യിക്കല്‍ തുടങ്ങിയ പരിപാടിയുടെ ഉത്ഘാടനവും, ജില്ലയിലെ മുഴുവന്‍ പോലീസ്സേനാംഗങ്ങളും അടിസ്ഥാന ജീവന് രക്ഷാ സഹായ കോഴ്സ് വിജയകരമായി പുര്ത്തിയാക്കിയതിന്റെ പ്രഖ്യാപനവും നടക്കും.പരിപാടിയുടെ ഉദ്ഘാടനം സി.കെ.ശശീന്ദ്രന് എം.എല്‍.എ നിര്‍വ്വഹിക്കും.വയനാട് ജില്ലാ പോലീസ്മേധാവി ഡോ അരുള്‍ ആര്.ബി കൃഷ്ണ ഐ.പി.എസ് അദ്ധ്യക്ഷതവഹിക്കും .ബസിക് ലൈഫ് മിഷന് പദ്ധതി വിജയകരമായിപൂര്ത്തിയാക്കിയതിന്റെ പ്രഖ്യാപനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്വ്വഹിക്കുംപട്ടികവര്ഗ ഉദ്യോഗാര്‍ത്ഥികളുടെ ഗവണ്മെന്റ് ജോലി എന്നസ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഉതകുന്ന രീതിയില്‍ ഒരു പരിപാടിവരും ദിവസ്സങ്ങളില്‍ ജില്ലാ പോലീസ് സംഘടിപ്പിക്കുന്നു. ഇതിന്റെഭാഗമായി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവതിയുവാക്കള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ പി എസ് സി പരിശീലനക്ലാസുകള്‍ സംഘടിപ്പിക്കുവാനും,പരിശീലനത്തിന് ആവശ്യമായപുസ്തകങ്ങള് എത്തിച്ച് കൊടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കേരളാ പോലിസ് അസോസിയേഷന്റെയും കേരളാ പോലിസ്ഓഫീസേഴ്സ് അസോസിയേഷന്റെയും ജില്ലാ ഭാരവാഹികള്‍ പരിപാടിയില്‍ സംബന്ധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍