വനിതാതൊഴില്‍ പരിശീലനകേന്ദ്രം ശിലാസ്ഥാപനം നടത്തി
കേണിച്ചിറയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന വനിതാതൊഴില്‍ പരിശീലന കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ശിലാസ്ഥാപനം നടത്തി. അമ്പതു ലക്ഷംരൂപ നിര്മ്മാണച്ചിലവു പ്രതീക്ഷിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്ഥാപിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി.ശിവന്, ഗ്രാമപഞ്ചായത്ത് അംഗം പി.എം.സുധാകരന്, ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ അഡ്വ. ഒ.ആര്.രഘു വാര്‍ഡ് മെമ്പര്‍ മെഴ്സിസാബു, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിവൈസ് ചെയര്മാന് എന്‍.പി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍