ത്വക് രോഗികള്‍ക്ക് ആശ്വാസമായി അത്യാധുനിക കോസ്മെറ്റോളജി ക്ലിനിക് ജില്ലാശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ത്വക് രോഗ ചികിത്സയിലെ ഏറ്റവും നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിപ്പെടുത്തി ജില്ലാശുപത്രിയില്‍ കോസ്മെറ്റോളജി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. സോറിയാസിസ്, വെള്ളപ്പാണ്ട്, മുഖത്തെ കറുത്തപാടുകള്‍, മുഖക്കുരു, അരിമ്പാറ, പാലുണ്ണി തുടങ്ങി വിവിധങ്ങളായ ത്വക് രോഗങ്ങള്‍ക്കുള്ള ചികിത്സ ഇനിമുതല്‍ ജില്ലാശുപത്രിയിലും ലഭ്യമാകും. ക്ലിനിക്കിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക് പൂര്‍ത്തീകരിച്ചത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ടി.മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.ദേവകി, സൂപ്രണ്ട് ഡോ.വി.ജിതേഷ്, ഡോ.അമല്ശ്യാം എന്നിവര്‍ സംസാരിച്ചു. ത്വക്ക് രോഗ ചികിത്സയില്‍ ഏറ്റവും നൂതന സങ്കേതങ്ങള്‍ കോസ്മറ്റോളജി വിഭാഗത്തില്‍ ലഭ്യമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍