ഇന്ത്യന്‍ റെഡ്ക്രോസ് ദിനാചരണം നടത്തി
കല്‍പ്പറ്റ: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വയനാട് ജില്ലാ ഘടകം റെഡ്ക്രോസ് ദിനം ആചരിച്ചു.ബത്തേരി ടൗണില്‍ അന്തിയുറങ്ങുന്ന അനാഥരായവര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിക്കൊണ്ടാണ് ദിനാചരണത്തിന് തുടക്കംകുറിച്ചത്.രാവിലെ ആരംഭിച്ച ഭക്ഷണ വിതരണം റെഡ് ക്രോസ് ജില്ലാചെയര്‍മാന്‍ അഡ്വ.ജോര്‍ജ്ജ് വാത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാവൈസ് ചെയര്മാന് ഷമീര്‍ ചേനക്കലിന്റെ നേതൃത്വത്തില്‍ റെഡ് ക്രോസ് ജില്ലാ ട്രഷറര്‍ ഉണ്ണികൃഷ്ണന്,ഫാദര്‍ മത്തായി,ജില്ലാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ സുരേഷ് മാത്യു ,മനോജ് പനമരം, തങ്കച്ചന് മാനന്തവാടി, ദുരന്തനിവാരണ അതോറിറ്റി കോബ ഓഡിനേറ്റര്‍ ആശാ കിരണ്‍,നസീംബത്തേരി, അക്ബര്‍ അലി, ജലീല്‍ മുതലായവര്‍ ടൗണില്‍ അന്തിയുറങ്ങിയവരെ കണ്ടെത്തുകയും ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്തു.ശേഷം 10 മണിക്ക് കല്‍പ്പറ്റ ജില്ലാ കലക്ടറേറ്റ് പടിക്കല്‍ നിന്നും ആരംഭിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരായുള്ള ബോധവത്കരണ റാലി കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ ചെയര്മാന് റാലി ഫ്ളാഗ് ഓഫ് ചെയ്തു.ഉണ്ണികൃഷ്ണന് സ്വാഗതവും വനിതാ വിങ്ങ് കോഡിനേറ്റര്‍ വിജയകുമാരിടിച്ചര് നന്ദിയും പറഞ്ഞു ഫാദര്‍ മത്തായി, മനോജ് ,നൗഷാദ്, ബത്തേരി താലൂക്ക് ചെയര്മാന് ആതിര മത്തായിഎന്നിവര് ആശംസകളര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍