വാഹനങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കാന്‍ സൗകര്യം
1.4.2014 മുതല്‍ രജിസ്റ്റര്‍ ചെയ്തുട്ടുള്ള 15 വര്ഷകാലയളലിലേക്ക് നികുതി അടക്കേണ്ട മോട്ടോര്‍ ക്യാബ് വിഭാഗത്തില്‍പെടുന്ന വാഹനങ്ങളുടെ ബാക്കി 10 വര്‍ഷകാലയളവിലെ നികുതി കുടിശ്ശിക 5 ദൈ്വമാസ ഗഡുക്കളായി അടയ്ക്കുവാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.ഇതില്‍ ഒന്നാമത്തെ ഗഡു 10.5.2015 നോ അതിന് മുമ്പോ അടക്കേണ്ടതാണ്.തുടര്‍ന്ന് ഓരോന്നും 10.7.2018,10.9.2018,10.11.2018,10.1.2019 എന്നിങ്ങനേയും,ഏതെങ്കിലും ഒരുതവണയില്‍ വീഴ്ച്ച വരുത്തിയാല്തവണ വ്യവസ്ഥ നഷ്ടമാകുന്നതും ബാക്കി നികുതി തുക 10.5.2018 ല്‍ ഗ്രേഡ് പിരിയഡ് അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ടാക്സും ആറുമാസം തികയുന്ന മുറക്ക് അഡീഷണല്‍ പലിശയും ഉള്‍പ്പെടെ വാഹന ഉടമയില്‍ നിന്നും ഈടാക്കുന്നതാണ്.
ഒന്നാമത്തെ തവണ അടച്ചതിനു ശേഷം രണ്ടാമത്തെ തവണയാണ് വാഹന ഉടമ വീഴ്ച്ച വരുത്തുന്നതെങ്കില്‍ ഒന്നാമത്തെ തവണയില്‍ അടച്ച നികുതി കഴിച്ച് ബാക്കി ഇനി അടക്കുവാനുള്ള നികുതി തുകയ്ക്ക് അഡീഷണല്‍ ടാക്സും വാര്‍ഷിക പലിശയും കണക്കാക്കി ഈടാക്കുന്നതാണ്.മേല്‍ പറഞ്ഞ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനോ,ക്ലാസ് മറ്റുന്നതിനോ മുമ്പ് നികുതി പൂര്‍ണ്ണമായും അടച്ചിരിക്കണം.എങ്കില്‍ മാത്രമേ മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് അനുമതി ലഭിക്കയുള്ളൂ.വാഹന ഉടമകള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍