അവകാശ ലംഘനത്തിന് എം.എല്‍.എ കത്ത് നല്കി
മാനന്തവാടി: കുറുവാ ദ്വീപിലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് വനം വകുപ്പ് ഇറക്കിയ ഉത്തരവ് കുറുവ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് എന്ന നിലയിലുള്ള മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ യുടെ അവകാശത്തിനും അധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും എം.എല്‍.എ യെ മറികടന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ചട്ടലംഘനമാണെന്നും കാണിച്ച് ഓ.ആര്.കേളു.എം.എല്‍.എ കേരള നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്കി. കത്ത് ശ്രദ്ധയില്‍പ്പെട്ട ഉടനെ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന ഒ ആര്.കേളു എം.എല്‍.എ യുമായി സ്പീക്കര്‍ ഫോണില്‍ ബന്ധപ്പെടുകയും പരാതി ഗൗരവ പൂര്‍വം പരിശോധിക്കുമെന്നും ഉറപ്പ് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍