മുട്ടില്‍ ഗ്രാമപഞ്ചായത്ത് വ്യവസായ സംരംഭകത്വ പരിശീലന പരിപാടി ആരംഭിച്ചു.
മുട്ടില്‍: കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റേയും എറണാകുളം കളമശ്ശേരി ആസ്ഥാനമായുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പമെന്റിന്റേയും (കീഡ്) സംയുക്ത ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ വനിത വ്യവസായ സംരംഭകര്‍ക്കായുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം നിര്‍വ്വഹിച്ചു. യോഗത്തില്‍ കീഡിന്റെ കോര്‍ഡിനേറ്റര്‍ സ്രുധീന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. ജില്ലയിലെ 34 വനിതാ സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍