മാനന്തവാടി അമൃതാനന്ദമയി മഠം; നവഗ്രഹ ഹോമവും സര്‍വ്വൈശ്വര്യ പൂജയും
മാനന്തവാടി: മാനന്തവാടി അമൃതാനന്ദമയി മഠത്തില്‍ ബ്രഹ്മസ്ഥാന വാര്‍ഷികം ആഘോഷിക്കും. ഇതിന്റെ ഭാഗമായി മെയ് 20 ന് രാവിലെ പത്തു മുതല്‍ നവഗ്രഹ ഹോമവും സര്‍വ്വൈശ്വര്യ പൂജയും നടത്തും. അമൃതാനന്ദമയി ദേവിയുടെ ആദ്യകാല ശിഷ്യനും അമൃതാനന്ദമയി മഠം ജന. സെക്രട്ടറിയുമായ പൂര്മാമൃതാനന്ദ പുരി നയിക്കുന്ന അര്‍ച്ചന, പ്രഭാഷണം, ഭക്തിഗാനസുധ എന്നിവയും പ്രസാദവിതരണവും നടത്തും. എന്‍.കെ. മന്മഥന് ചെയര്‍മാനും ടി. പുരുഷോത്തമന് വൈസ് ചെയര്‍മാനായും സ്വാഗതസംഘം രൂപവത്ക്കരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍