പീസ് വില്ലേജില്‍ വൃക്ഷതൈകള്‍ നട്ടു
പടിഞ്ഞാറത്ത:വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തില്‍ പിണങ്ങോട് പീസ് വില്ലേജില്‍ വൃക്ഷതൈകള്‍ നട്ടു.ജില്ലാകല്ക്ടര് എസ്.സുഹാസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.വയനാട് ടൂറിസം അസോസിയേഷന് ജില്ലാ പ്രസിഡന്റ് അലി ബ്രാന് അദ്ധ്യക്ഷത വഹിച്ചു.പീസ് വില്ലേജ് ഫൗണ്ടേഷന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബാലിയില്‍ മഹമൂദ് കല്ക്ടര്‍ക്ക് ഉപഹാരം നല്കി.ഡി.റ്റി.പി.സി മെമ്പര്‍ സെക്രട്ടറി ആനന്ദ് ,സുരാജ് ,സബ് ഇന്‍സ്പെക്ടര്‍ ഗിരീഷന്,അരുണ്‍കുമാര്‍,സന്തോഷ് പട്ടേല്‍, അബ്ദുറഹമാന്,ഗോവിന്ദരാജ്,ജെയ്സണ്‍,സലീം ബാവ,ഷമീം പാറക്കണ്ടി ബാബു വിന്‍സന്റ് ,പീസ് വില്ലേജ് മാനേജര്‍ സി ഷൈജല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍