നടപ്പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു; മഴക്കാലമായാല്‍ മാടത്തുംപാറ നിവാസികള്‍ ദുരിതത്തില്‍

വയനാട്ടിലെ ആദ്യകാല കുടിയേറ്റ മേഖലയായ പടിഞ്ഞാറത്തറ മാടത്തുംപാറ കപ്യാര്‍കുന്ന് കടവില്‍ നടപാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി നാട്ടുകാര്‍.ആദിവാസി ഗോത്രസമുദായങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ഇവിടെ മഴക്കാലം ആയാല്‍ കിലോമീറ്ററുകള്‍ ചുറ്റി വേണം പടിഞ്ഞാറത്തറയില്‍ എത്തുവാന്‍. നിരവധി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പുഴയിറങ്ങിക്കടക്കേണ്ട ഗതികേട് പോലും വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ മലമ്പാമ്പുകളുടെ ശല്ല്യമുള്ളതിനാല്‍ പുഴയിലൂടെയുള്ള യാത്ര ഏറെ ഭീതികരവുമാണ്.
ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത്ഗ്രാമപഞ്ചായത്ത് തിരതല സംവിധാനങ്ങളോ പൊതുമരാമത്ത് വകുപ്പോ ഫണ്ട് വകയിരുത്തി പടിഞ്ഞാറത്തറയും കപ്യാര്‍കുന്നും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പാലം നിര്‍മിക്കണമെന്നതാണ് എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം. ആദിവാസി മേഖല ആയ ഇവിടെ കുറിച്ച്യ പണിയ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറത്തറ സ്‌കൂള്‍ ആയിട്ട് ബന്ധപ്പെടുന്നതിലും ജില്ലയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നതിലും വളരെ പ്രയാസമാണ് അനുഭവപ്പെടുന്നത്. മഴക്കാലം തുടങ്ങിയാല്‍ മാടത്തുംപാറ പുഴയില്‍ വെള്ളം നിറയുകയും ഒരുവിധേനെയും ജനങ്ങള്‍ക്ക് അക്കരെ ഇക്കരെ കടന്നു പോകുവാന്‍ കഴിയാത്ത സാഹചര്യം വരികയും ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് മൂലം ആദിവാസി വിഭാഗക്കാര്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ പോയി തൊഴില്‍ തേടി പോയി ജീവിക്കുവാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാലാ കാലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് വേളകളില്‍ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ആദിവാസികളെയും പൊതുജനങ്ങളെയും പാലം പണിയെന്ന വാഗ്ദാനം നല്‍കി പറ്റിക്കുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പ്രദേശത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിന് പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം എന്നതാണ് ഈ പ്രദേശവാസികളുടെ ആവശ്യം.
കൂടാതെ താല്‍ക്കാലികമായി നാട്ടുകാര്‍ നിര്‍മ്മിച്ച നടപ്പാലത്തിന്റെ അടിഭാഗത്ത് സ്ഥാപിച്ചിരുന്ന രണ്ട് പൈപ്പുകള്‍ സാമൂഹ്യ ദ്രോഹികള്‍ മോഷ്ടിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇതുമൂലം അക്കരയിക്കരെ കടക്കാനുള്ള താല്‍ക്കാലിക സംവിധാനം അപകടഭീഷണിയിലായതായും അതോടെ തങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍