ഭവന വായ്പാ പദ്ധതി അട്ടിമറിച്ചത് പ്രതിഷേധാര്‍ഹം: ഉമാശങ്കര്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി അട്ടിമറിച്ചത് പുന:സ്ഥാപിക്കണമെന്ന് കേരള എന്‍ജി.ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷമാക്കി മാറ്റിയ ഭരണാധികാരികള്‍ ജീവനക്കാരുടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ക്ഷാമബത്ത രണ്ട് ഗഡുക്കള്‍ കുടിശ്ശികയായിരിക്കുകയാണ് ഇതും നീതീകരിക്കാന്‍ കഴിയില്ല.ലൈജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി സി സത്യന്, കെ യൂസഫ്, ജോസ് കെ എ , ബിജു ജോസഫ്, വി കെ ശശികുമാര്‍ , ബി സുനില്‍ കുമാര്‍, റജീസ് കെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍