തൊഴില്‍ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം അനുവദിക്കില്ല: മാനന്തവാടി പ്രസ് ക്ലബ്ബ്
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജയേഷിനെ കല്‍പ്പറ്റ വെച്ച് സി കെ ശശീന്ദ്രന് എം.എല്‍.എ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു .ഉത്തരവാദപ്പെട്ട മാധ്യമപ്രവര്ത്തകന് തന്റെ ജോലി ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ഒരു ജന പ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് യോഗം ചൂട്ടിക്കാട്ടി.മുന്‍പും സുല്‍ത്താന്‍ ബത്തേരി വെച്ച് പത്രപ്രവര്ത്തകന് നേരെ എം എല്‍ എ അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യത്തോടെയും ഭയപ്പാടില്ലാതെയും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.സുരേഷ് തലപ്പുഴ ബിജുഅദ്ധ്യക്ഷത വഹിച്ചു.ബിജു കിഴക്കേടം,അബ്ദുല്‍ ലത്തീഫ് പടയന്‍, പള്ളിയാല്‍ അബ്ദുള്ള, കെ എം ഷിനോജ് ,അരുണ്‍ വിന്‍സെന്റ് സത്താര്‍ ആലാന്‍ ,അശോകന് ഒഴക്കോടി ,എ ഷമീര്‍ ,റെനീഷ് ആര്യപ്പള്ളി ,കെ എസ് സജയന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍