പൊലിക 2018 ല്‍ വിപുലമായ പരിപാടികളുമായി വയനാട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ്
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂള് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മന്ത്രിസഭാ വാര്‍ഷികാഘോഷ പരിപാടിയായ പൊലിക 2018 ല്‍ വയനാട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.ആയുര്‍വേദ രീതിയാലുള്ള ജീവിതചര്യകളെ കുറിച്ചും,ജീവിതശൈലീ രോഗങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരണം നടത്തുന്നതിനായി പ്രദര്‍ശന നഗരിയില്‍ വിപുലമായ സ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്.കൂടാതെ മെയ് 11 വെള്ളിയാഴ്ച്ച ജില്ലയിലെ പ്രമുഖ ആയുര്‍വേദ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന മെഡിക്കല്‍ ക്യാമ്പും അന്നേ ദിവസം തന്നെ പൊതുജനങ്ങള്‍ക്കായി വയനാട് ജില്ല ആയുര്‍വേദ വകുപ്പിന്റെ വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ച് ഗവ: ആയുര്‍വേദ ഡിസ്പന്‍സറി പൂതാടി മെഡിക്കല്‍ ഓഫീസര്‍ ഡോ: അരുണ്‍കുമാര്‍ നയിക്കുന്ന സെമിനാറും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍