ഉദാരമനസ്‌കരുടെ സഹായം തേടുന്നു

കല്‍പറ്റ :കരളിന് രോഗം ബാധിച്ച യുവാവ് ഉദാരമനസ്‌കരുടെ സഹായം തേടുന്നു. മൈലാടി കാദര്‍ ജാഫര്‍ (37) ഏറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ക്ക് മോചനം തേടി വിദേശത്തു പോയ ജാഫര്‍ വയറുവേദനയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും നടത്തിയ പരിശോധനയിലാമ് ജാഫറിന്റെ കരളിന് ഗുരുതര രോഗം പിടിപെട്ടതായി വ്യക്തമായത്. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്ക് 16 ലക്ഷത്തോളം രൂപ ചെലവ് വരും.
ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇവരുടെ കുടുംബത്തിന് താങ്ങാവുന്നതിലും എത്രയോ ഇരട്ടിയാണീ തുക. നാലു വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയ്ക്ക് രോഗം ബാധിച്ച ശരീരം മാത്രമാണ് ജാഫറിന് ബാക്കിയായത്. ഗള്‍ഫിലും നാട്ടിലും നടന്ന ചികില്‍സകള്‍ക്കായി വലിയ തുക ഇതിനകം ചെലവായി. ഈ സാഹചര്യത്തില്‍ ജാഫറിന്റെ കുടുംബത്തെ സഹായിക്കാനായി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ചെയര്‍മാനും മൈലാടി ഇസ്സത്തുല്‍ ഇസ്?ലാം സംഘം സെക്രട്ടറി എം. അബൂബക്കര്‍ കണ്‍വീനറായും ചികില്‍സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. സാമ്പത്തിക സഹായം സ്വീകരിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടത്തറ ശാഖയില്‍ 36184190968-ാം നമ്പറായി (ഐഎഫ്‌സി കോഡ് എസ്ബിഐഎന്‍ 0006456) അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9947621147.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍