ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവരുന്ന ഇടതു സര്‍ക്കാര്‍ നയം തിരുത്തണം: കേരള എന്‍.ജി.ഒ അസോസിയേഷന്
മാനന്തവാടി: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന ഇടതു നയം തിരുത്തണമെന്നും, കുടിശ്ശികയായ 2 ഗഡു ക്ഷാമബത്ത അനുവദിക്കണമെന്നും, ഭവന വായ്പാ പദ്ധതി മരവിപ്പിച്ച നടപടി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള എന്‍.ജി.ഒ അസോസിയേഷന് മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ മോബിഷ്.പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സി.ജി.ഷിബു അധ്യക്ഷത വഹിച്ചു. വി. മനോജ്, കെ.ടി ഷാജി, പി.എച്ച് അഷറഫ്ഖാന്, രാകേഷ് എം.എസ് സംസാരിച്ചു. പ്രകടനത്തിന് ബൈജു എം.എ, ഇ.വി ജയന്, സതീഷ് എം.വി, എം.എസ് മുരളി തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍