സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നാക്രമണം അനുവദിക്കാനാവില്ല: കെ.കെ. എബ്രഹാം
പുല്‍പ്പള്ളി: കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകനെ സി.കെ. ശശീന്ദ്രന് എം.എല്‍.എ. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കെ.പി.സി.സി. സെക്രട്ടറി കെ.കെ. എബ്രഹാം പ്രതിഷേധം രേഖപ്പെടുത്തി.സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നാക്രമണം അനുവദിക്കാനാവില്ല. ഫാസിസ്റ്റ് മനോഭാവത്തോടെയുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്. ഇതിന് മുമ്പും എം.എല്‍.എ. ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചിട്ടുണ്ട്.അധികാരത്തിന്റെ ഹുങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍