മുട്ടില്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതോത്സവം പരിശീലനം ആരംഭിച്ചു.
മുട്ടില്‍:കില,ഹരിത കേരള മിഷന്,കുടുംബശ്രീ മിഷന്,സാക്ഷരത മിഷന്,ആരോഗ്യ വകുപ്പ്, എന്നിവകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജാഗ്രതോത്സവം മുട്ടില്‍ പഞ്ചായത്ത് തല പരിശീലനം പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ബി ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അമ്മാത്ത് വളപ്പില്‍ കൃഷ്ണ കുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എം.ഡി ദേവസ്യ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലീന സി നായര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വിരമിച്ച അദ്ധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്നിവര്‍ക്കാണ് പരിശീലനം നടത്തുന്നത്. സംസ്ഥാന റിസോഴ്സ് പേഴ്സണ്‍മാരായ സി.എം സുമേഷ്, അജികുമാര്‍ പനമരം, ജില്ലാ, ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരായ സല്‍മത്ത് കെ, അനിത ബിനു, സക്കീന ഹാരിസ്, ലിസി ജോയ് അനിത ഹരി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് വാര്‍ഡ് തലങ്ങളില്‍ കുട്ടികള്‍ക്കായി രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ച് ആരോഗ്യ, ശുചീകരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍