യാത്രയയപ്പ് നല്കി.
പുല്‍പ്പള്ളി:ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.കേരളത്തെ പ്രതിനിധീകരിച്ച് മെയ് 9 മുതല്‍ ലക്നോവില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന നവീന്‍ പോള്‍, യദു സുരേഷ്, സിജിന്‍, സ്റ്റീവ് തോമസ്,എം.വി നവീന്‍,സനിത് രവി, വി.ജെ രാജു, വിഷ്ണുപ്രസാദ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട എം.വി നവീന്‍ സിറ്റി ക്ലബ് പ്രവര്‍ത്തകര്‍ യാത്ര ചെലവിനാവശ്യമായ സാമ്പത്തിക സഹായവും കൈമാറി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷ വഹിച്ചു.പഞ്ചാഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,പഞ്ചായത്ത് അംഗങ്ങളായ എം.ടി.കരുണാകരന്,ബിജു പുലക്കുടി ജോര്‍ജ് തട്ടാംപറമ്പില്‍, ഷിനു കച്ചിറയില്‍, നവീന്‍ പോള്‍, അബ്രഹാം, ജോസ് നെല്ലേടം, ഗ്രിഗറി വൈത്തിരി ,പി .വി സുരേഷ് ,ബിനോജ് കുന്നത്ത്, ജിനോ കുഴിപ്പമാലില് ,എല്‍ദോസ് മത്തോക്കില്‍, ബെന്നി മാത്യു, സി.ഡി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍