വയനാടിന്റെ പരിസ്ഥിതി സംരക്ഷണം; കാരാപ്പുഴയില്‍ വൃക്ഷതൈകള്‍ നട്ട് വിദേശ വിനോദ സഞ്ചാരികളും
വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളായി കാരാപ്പുഴയില്‍ വൃക്ഷതൈകള്‍ നട്ട് വിദേശ വിനോദ സഞ്ചാരികളും. ഇംഗ്ലണ്ട് സ്വദേശികളായ മിഗ്വേല്‍, അലീസിയ എന്നിവരാണ് വൃക്ഷതൈകള്‍ നട്ടത്.കാരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ആയുര്‍ യോഗയില്‍ ആയുര്‍വേദ ചികിത്സയ്ക്കും വിശ്രമത്തിനുമായ് എത്തിയതാണ് ഇവര്‍.ഭൂമിയിലെ തന്നെ ഏറ്റവും പഴക്കമേറിയ വയനാടിന്റെ ഗോത്ര സംസ്കാരം സംരക്ഷിക്കേണ്ടത് ലോകത്തിന്റെ കടമയാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ: അനു ടോണി അഗസ്റ്റിന്, ജെയ്സന് എം.എസ്, കെ സി ജോസഫ് കാരാപ്പുഴ എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ വില്‍സണ്‍ എന്നിവരാണ് ഇവര്‍ക്ക് വേണ്ട വൃക്ഷ തൈകളും സ്ഥലവും കണ്ടെത്തി നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍