ഉന്നത വിജയം നേടിയവര്‍ക്ക് എം.എസ്.എഫിന്റെ ആദരം
കരണി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവാര്‍ന്ന വിജയം നേടി നാടിന്റെ അഭിമാനമായ വിദ്യാര്‍ത്ഥികള്‍ക്ക് ആദരമൊരുക്കി എം.എസ്.എഫ് കരണി യൂണിറ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി നടത്തി വരുന്ന അനുമോദന ചടങ്ങുകള്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മാറുകയും അതിനെ തുടര്‍ന്ന് ഓരോ വര്‍ഷവും കൂടുതല്‍ പേര് മികച്ച വിജയം നേടുകയും ചെയ്യുന്നതില്‍ എം എസ് എഫ് കരണി യൂണിറ്റിന് ഏറെ അഭിമാനിക്കാമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് അഭിപ്രായപ്പെട്ടു.കരണി ടൗണില്‍ നടന്ന ചടങ്ങില്‍ ഇര്‍ഷാദ് പി അദ്ധ്യക്ഷത വഹിച്ചു. ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ഷറഫുദ്ദിന് മുഖ്യാതിഥിയും വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്യ്തു.ജില്ലാ എം എസ് എഫ് പ്രസിണ്ടന്റ് ലുക്മാനുല്‍ ഹക്കിം വി.പി സി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി കാട്ടി ഗഫൂര്‍ ,ശ്രീജിത് മാസ്റ്റര്‍ ,അയമു പി, അബ്ദു പി,മഹല്ല് പ്രസിണ്ടന്റ് അബ്ദുള്‍ അസീസ് സി.എ.ഷെമീര്‍ പി, റിന്‍ഷാദ് ,ഫാഹിദ് പി ,തുടങ്ങിയവര്‍ സംസാരിച്ചു. ആഷിഖ് പി.ആര് സ്വാഗതവും, ഇര്‍ഷാദ് എം നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍