ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര് മതേതര സമൂഹത്തിലെ മാതൃകാ യോഗ്യനായ മത പണ്ഡിതന്:മുഹമ്മദ് കുഞ്ഞി മൗലവി
വെങ്ങപ്പള്ളി: വിവിധ ജാതി മതസ്ഥര്‍ക്കിടയില്‍ ജീവിക്കുന്ന വിശ്വാസികള്‍ക്ക് മാതൃകാ യോഗ്യനായ മതപണ്ഡിതനായിരുന്നു ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര് എന്ന് കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പ്രസ്ഥാവിച്ചു. തന്റെ വിശ്വാസാദര്‍ശങ്ങളില്‍ കണിശത കാണിക്കുമ്പോഴും ഇതര മത വിശ്വാസികളെ മാനിക്കാനും സഹിഷ്ണതയും സൗഹാര്‍ദ്ധവും സംരക്ഷിക്കാനും ശംസുല്‍ ഉലമ കാണിച്ച വിശാലമനസ്കത വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് അദ്ധേഹം വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക്ക് അക്കാദമി നല്കിയ സ്വീകരണ പരിപാടിയില്‍ പറഞ്ഞു.ശിഹാബുദ്ധീന്‍ തങ്ങള്‍ വാഫി കാവനൂര്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.കേയ ഫൈസി, ഇബ്റാഹിം ഫൈസി ഉഗ്രപുരം, നൗഫല്‍ വാഫി, കുഞ്ഞിമുഹമ്മദ് ദാരിമി, അബൂബക്കര്‍ വാഫി , അഡ്വ: അബ്ദു റഹ്മാന് തുടങ്ങിയവര്‍ സമ്പന്ധിച്ചു.ഇബ്റാഹിം ഫൈസി പേരാല്‍ സ്വാഗതവും എ. കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍