പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു
ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ 1991-94 ഹൈസ്കൂള്‍ ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം ദ്വാരക ഹൈസ്കൂളില്‍ നടന്നു.സംഗമത്തിന്റെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് നിര്‍വ്വഹിച്ചു.കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ അംബുജാക്ഷി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഡോ.ഷൈമ ടി ബെന്നി ,സ്കൂള്‍ പ്രാധാനാദ്ധ്യാപിക മോളി ജോസ്, മുന്‍ പ്രധാനാദ്ധ്യാപകരായ സിസ്റ്റര്‍ സിംഗ്ലയര്‍, മാത്യു ജോസഫ്, മുന്‍ പ്രിന്‍സിപ്പാള്‍ പി .ജെ കാതറിന് എന്നിവര്‍ സംസാരിച്ചു.മിനു ജോണ്‍, ജംഷീര്‍, ശ്യാം സുന്ദര്‍, സന്തോഷ്, യാസര്‍ അറഫാത്ത്, ആര് എസ് ജയ, ഫ്രാന്‍സിസ്, റെനീഷ്, സിനി പ്രദീപ്, റഷീദ്, ഷിഹാബ് മലബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി..കൂടാതെ 1991-94 ബാച്ചിന്റെ ഓര്‍മ്മക്കായി സ്കൂളില്‍ ഓര്‍മ്മ മരം നട്ടു. സ്കൂളിലെ മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ട്രോഫികളുടെ വിതരണവും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍