വിനുവിനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം
എടവക എള്ളുമന്ദം കാക്കഞ്ചേരിയിലെ ഇല്ലിക്കല്‍ വിനുവിന്റെയും കുടുംബത്തിന്റെയും വീടിനായുള്ള അനന്തമായ കാത്തിരിപ്പിന് ഇതോടെ വിരാമമായി.വര്‍ഷങ്ങളായി ഇടിഞ്ഞു പൊളിയാറായ കൂരയില്‍ മക്കളായ ജെസ് വിന്(10),ആന്മരിയ(6)എന്നിവര്‍ക്കൊപ്പം താമസിച്ചു വന്നിരുന്ന വിനുവിന്റെയും കുടുംബത്തിന്റെയും ദയനീയ അവസ്ഥ മനസ്സിലാക്കിയ കോണ്‍ഗ്രസ്സ് നേതൃത്വം അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് എണ്ണൂറ് ചതുരശ്ര അടിയോളം വരുന്ന വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഡി. സി. സി പ്രസിഡന്റ് ഐ. സി. ബാലകൃഷ്ണന് എംഎല്‍എ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചതിനു ശേഷം മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ എച്ച്. ബി പ്രദീപ് മാസ്റ്റര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജോര്‍ജ് പടകൂട്ടില്‍, ബൂത്ത് പ്രസിഡന്റ് റെജി വാളാംകോട്, വാര്‍ഡ് മെമ്പര്‍ ആഷ മെജോ എന്നിവരുടെ നേതൃത്വത്തിലുള്ള നിര്‍മ്മാണ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പുതിയ വീടിന്റെ ഗൃഹപ്രവേശ കര്‍മ്മം എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും വാര്‍ഡ് മെമ്പറുമായ ആഷ മെജോ ഭദ്രദീപം തെളിയിച്ചും കേയ്ക്ക് മുറിച്ചും നിര്‍വ്വഹിച്ചു. എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമ്മന മോഹനന് അദ്ധ്യക്ഷത വഹിച്ചു. എച്ച്. ബി പ്രദീപ് മാസ്റ്റര്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ച ജെസ് വിന് വിനുവിനെ അനുമോദിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്മാരായ മുതുവോടന്‍ ഇബ്രാഹിം, ജോര്‍ജ് പടകൂട്ടില്‍, സി. എച്ച്. ഇബ്രാഹിം,സേവ്യര്‍ ചിറ്റുപ്പറമ്പില്‍, റോസമ്മ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍