തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി അംഗണ്‍വാടിയും..!
തിരുനെല്ലി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പുതിയതായി അംഗണ്‍വാടി നിര്‍മ്മിക്കുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തോല്‍പ്പെട്ടി താഴെ വെള്ളറയിലാണ് അംഗണ്‍വാടി നിര്‍മ്മിക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് 7.4 ലക്ഷം രൂപയും ഐ.സി.ഡി.എസ് വിഹിതമായി 2 ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതമായി 5 ലക്ഷം രൂപയുമാണ് വകയിരിത്തിയിരിക്കുന്നത്.ശിശു സൗഹൃദമായാണ് അംഗണ്വായിയുടെ രൂപകല്‍പ്പന.കൂടാതെ കളിസ്ഥലവും മിനി ചില്‍ഡ്രന്‍സ് പാര്‍ക്കും ഇവിടെ ഒരുക്കും..പദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര് കേളു നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി അദ്ധ്യക്ഷയായിരുന്നു. ബി.ഡി.ഒ പി.വി ജസീര്‍,ജോ.ബി.ഡി.ഒ പി.വി കൂഞ്ഞീത് കുട്ടി ,ക്ഷേമകാര്യ സ്റ്റാന്റ്റിങ്ങ് കമ്മറ്റി ചെയര്മാന് കെ.അനന്തന് നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു വര്‍ഗ്ഗീസ് , ഗ്രാമപഞ്ചായത്ത് എ.ഇ ജിജോ ജോസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മേരി പി.ഐ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍