വയനാട് സിറ്റി ക്ലബ് പഴവര്‍ഗ തോട്ട പദ്ധതിക്ക് തുടക്കമായി.
പുല്പള്ളി :അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കീടനാശിനി നിറഞ്ഞ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗുണമേന്മയുള്ള പഴവര്‍ഗങ്ങള്‍ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തുക എന്ന ആശയം കര്‍ഷകരില്‍ എത്തിക്കുന്നതിനും വേണ്ടി വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ഞുറോളം കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നടപ്പാക്കുന്ന പഴവര്‍ഗ തോട്ട പദ്ധതിക്ക് തുടക്കമായി.സിനിമ സംവിധായകന് സുദേവ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ ആര് ജയരാജ് അധ്യ ക്ഷത വഹിച്ചു.സി പി സജി, സി ഡി ബാബു, ബെന്നി മാത്യു,രമ്യ പ്രസാദ് റെനകുമാര്, പി കെ പ്രദീപ്, ആര് എസ് സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍