സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞയും ആദിവാസി സാക്ഷരതാ പഠിതാക്കളുടെ കുടുംബ സംഗമവും നടത്തി
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞയും ആദിവാസി സാക്ഷരതാ പഠിതാക്കളുടെ കുടുംബ സംഗമവും ബാണാസുര സാഗര്‍ പുഷ്പോത്സവ പരിസരത്ത് വെച്ച് ഔപചാരികമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കല്‍പ്പറ്റ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്മുഖന് ചടങ്ങിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചുഅദ്ധ്യക്ഷന് പി.ജി.സജേഷ് പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹാരിസ് കണ്ട്യന്‍, സി.ഇ ഹാരിസ്, നസീമ പൊന്നാണ്ടി, ശാന്തിനി ഷാജി, സി.ഐ. പ്രിന്‍സ് എബ്രഹാം മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍