സുമനസുകളുടെ സഹായം തേടി സിബി

മാനന്തവാടി :ഉദാരമതികളുടെ കനിവ് തേടുകയാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ ക്യാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ കഴിയുന്ന എടവക ചേമ്പിലോട്ടെ പുത്തന്‍പുരയ്ക്കല്‍ സിബി(15). കല്ലോടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ സിബി ബോണ്‍ ക്യാന്‍സര്‍ ബാധിതനായി ഏറെ നാളായി ചികിത്സയിലാണ്. പിതാവ് നേരത്തെ മരിച്ചതിനാല്‍ അമ്മ കൂലിപ്പണിയെടുത്താണ് സിബിയെയും സഹോദരിയിയെയും വളര്‍ത്തിയിരുന്നത്. ചികിത്സക്കായി ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടി വന്നതോടെ ഇവര്‍ക്ക് കൂലിപ്പണിക്കും പോകാന്‍ കഴിയാതായി. കൂനിന്‍മേല്‍ കുരുപോലെ കാലവര്‍ഷത്തില്‍ ഇവര്‍ താമസിച്ചിരുന്ന കൂരയും തകര്‍ന്നു. ചികില്‍സക്ക് ആവശ്യമായ ഭീമമായ തുകകണ്ടെത്താന്‍ നിര്‍ധന കുടുംബത്തിന് മുന്‍പില്‍ വഴികളില്ല. കാറ്റെടുത്ത വീട്പുതുക്കി പണിയേണ്ടതുമുണ്ട്. ഈ നിസഹായാവസ്ഥയില്‍ നാട്ടുകാര്‍ സിബി ചികിത്സാസഹായ സമിതി രൂപീകരിച്ച് ധനശേഖരണം ആരംഭിച്ചിരിക്കയാണ്. പഞ്ചായത്ത്പ്രസിഡന്റ് ഉഷാ വിജയന്‍ രക്ഷാധികാരിയായും പഞ്ചായത്ത് അംഗം ആമിന അവറാന്‍ചെയര്‍പഴ്‌സണും ടി.പി. വര്‍ക്കി കണ്‍വീനറും ഷാബ ചക്കാലക്കുടി ട്രഷററുമായ കമ്മിറ്റി ഇന്ന് മാനന്തവാടി ടൗണില്‍ പിരിവ് നടത്തും. വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ചേര്‍ന്നുളള യുവ കൂട്ടായ്മയും ചികില്‍സാ ധനശേഖരണവുമായിസഹകരിക്കുന്നുണ്ട്. കമ്മിറ്റി ജില്ലാ സഹകരണ ബാങ്കിന്റെ കല്ലോടി ബ്രാഞ്ചില്‍130321200422128 ആയി അകൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്‌കോഡ്:FDRLOWDCB01. സുമനസുകളോടെ സഹായത്തോടെ ചികില്‍സക്കും ഭവനപുനരുദ്ധാരണത്തിനും ആവശ്യമായ തുക കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി. ഫോണ്‍: 9497306822.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍