രക്തദാനം നടത്തി
മാനന്തവാടി :നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന തരുവണയിലെ യുവാക്കളുടെ കൂട്ടായ്മയായ ചുങ്കം ബ്രദേഴ്സിന്റെ ഇരുപത്തഞ്ചോളം അംഗങ്ങള്‍ പ്രസിഡണ്ട് ഹാരിസ് കാട്ടുമടത്തിലിന്റെയും സെക്രട്ടറി മുഹമ്മദ് അനസ് കെ.കെ യുടെയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രി രക്ത ബാങ്കില്‍ എത്തി രക്തം ദാനം ചെയ്തു . നിര്‍ധനരായ രോഗികളെ സഹായിക്കല്‍, കുടിവെള്ള വിതരണം, വീട് നിര്‍മിച്ച് നല്കല് തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഈ കൂട്ടായ്മയെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനിജ അഭിനന്ദിച്ചു.ബ്ലഡ് ഡോണേഴ്സ് ഫോറം ഭാരവാഹികളായ എം.പി ശശികുമാര്‍, നൗഷാദ് .സി, ശംസുദീന്‍ ഇ .വി , മുനീര്‍ വി .എ , സിസ്റ്റര്‍ ഷക്കീല ഇബ്രാഹിം, സിബി, എന്നിവര്‍ നേതൃത്വം നല്കി ..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍