റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പണവും, സ്വര്‍ണ്ണമാലയും പോലീസിലേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി;ഉടമസ്ഥയെത്തി പണവും,മാലയും കൈപ്പറ്റി
മാനന്തവാടി അമ്പുകുത്തി കുനിയില്‍ ഷാനവാസാണ് തനിക്ക് കളഞ്ഞുകിട്ടിയ 21,350 രൂപയും, രണ്ടേമുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയും,ഫോണും അടങ്ങുന്ന ബാഗ് പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായത്. ഇന്നലെ രാത്രി എട്ടരയോടെ പാണ്ടിക്കടവ് പാലത്തിന് സമീപം വെച്ചാണ് ബാഗ് കളഞ്ഞുകിട്ടിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാഗിന്റെ ഉടമയായ എടവക അമ്പലവയല്‍ താമരപ്പള്ളി അല്‍ഫോണ്‍സയെ കണ്ടെത്തുകയും,പിന്നീട് ഉടമസ്ഥ സ്റ്റേഷനിലെത്തി ബാഗ് കൈപ്പറ്റുകയും ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളിയായ അല്‍ഫോണ്‍സ തൊഴില്‍ സ്ഥലത്ത് പോകുമ്പോള്‍ മുന്‍കരുതലെന്ന നിലയിലാണ് താലിമാലയൂരി ബാഗില്‍ വെക്കുന്നത്. കൂടാതെ ബന്ധുവിന്റെ വീട്ടില്‍ക്കയറി കൂടലിനാവശ്യമായി സംഘടിപ്പിച്ച 21,000 രൂപയും ബാഗില്‍ കരുതിയിരുന്നു. രാത്രി ബന്ധുവീട്ടില്‍ നിന്നും അമ്പലവയലിലെ വീട്ടിലേക്ക് സ്ക്കൂട്ടറില്‍ പോകുന്നതിനിടെ ബാഗ് നഷ്ടപ്പെടുകയായിരുന്നു. ബാഗില്‍ ഫോണ്‍ ഉള്ളതിനാല്‍ പോലീസിന് വേഗം തന്നെ ഉടമസ്ഥയെ കണ്ടെത്താനും സാധിച്ചു. ഓട്ടോെ്രെഡവറും, മാനന്തവാടി െ്രെഡവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ജീവനക്കാരനുമായ ഷാനവാസിന്റെ നന്മ നിറഞ്ഞ മനസിന് നന്ദി പറയുകയാണ് പാവം വീട്ടമ്മ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍