വയനാട് ജില്ലാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് മാനന്തവാടിയില്‍
മാനന്തവാടി;വയനാട് ജില്ല ബാഡ്മിന്റന്‍ (ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് 2018 മെയ് 12 മുതല്‍ 15 വരെ മാനന്തവാടി മേരി മാത കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അണ്ടര്‍ 11, 13, 15, 17, 19 ആണ്‍കുട്ടികള്‍ക്കും, പെണ് കുട്ടി കള്‍ക്കും 12,13 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും,മെന്‍, വിമന്‍, മാസ്റ്റേര്‍സ്, വെറ്ററന്‍സ് സിംഗിള്‍സും ഡബിള്‍സും 12 മുതല്‍ 15 വരെ വൈകിട്ട് 6 മുതല്‍ 10 വരെയുമാണ് മത്സരങ്ങള്‍. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 8 . സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള വയനാട് ജില്ല ടീമിനെ ഈ ടൂര്‍ണമെന്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കും. വിശദവിവരങ്ങള്‍ക്ക് 9447204024 ബന്ധപ്പെടാവുന്നതാണെന്ന് ഡോ.സജിത് പി സി,രവീന്ദ്രന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍