ബത്തേരിയിലെ മോഷണകേസ്: പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

ബത്തേരി പൂമലയില്‍ ഏപ്രില്‍ 29ന് പുലര്‍ച്ചെ രണ്ട് മണിക്ക് പൂമലവീട്ടില്‍ ജിഷയുടെ വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത പ്രതികളുടെ രേഖാ ചിത്രം ബത്തേരി പോലീസ് പുറത്തുവിട്ടു. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതികളെ തമിഴ്‌നാട് പോലീസ് നമ്പ്യാര്‍കുന്ന് വെച്ച് ചോദ്യം ചെയ്തപ്പോള്‍ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഒരാള്‍ക്ക് ഉദ്ദേശം 35 വയസ് പ്രായവും,കറുത്ത നിറവും മുന്‍വശം പല്ലുകള്‍ പുറത്തേക്ക് തള്ളിയിട്ടുള്ളതുമാണ്. രണ്ടാമന് സുമാര്‍ 50 വയസ് പ്രായവും, ഇരുനിറവും,കവിളൊട്ടി നരകലര്‍ന്ന മുടി മുകളിലേക്ക് ചീകിയൊതുക്കിയ നിലയിലുള്ളതുമാണ്. ഇവരെപറ്റി സൂചന ലഭിക്കുന്നവര്‍ ബത്തേരി പോലീസുമായി ബന്ധപ്പെടുക 04936 220 400, 9497 980 821


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍