ആദിവാസി വിഭാഗത്തിന്റെ ആരോഗ്യ സുരക്ഷ;ഊര്മിത്രം പദ്ധതി ജില്ലയില്‍ ആരംഭിക്കുന്നു.
മാനന്തവാടി: ആദിവാസി സമൂഹത്തിന് യോജിക്കുന്ന രീതിയിലുള്ള പ്രത്യേക ആരോഗ്യ സുക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായി ഊരുമിത്രം പദ്ധതി ജില്ലയില്‍ ആരംഭിക്കുന്നു. ആദിവാസി ജനവിഭാഗത്തിന്റെ ആരോഗ്യസൂചികകള്‍ കേരളത്തിലെ പൊതു സമൂഹത്തിനെ അപേക്ഷിച്ച് വളരെ പരിതാപകരമാണ്. എന്നാല്‍ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്യാതിരുന്നതിന് പ്രധാന കാരണം പൊതു സമൂഹത്തിന് നല്കിയ രീതിയിലും ശൈലിയിലുമാണ് ഈ വിഭാഗത്തിനും ആരോഗ്യ സന്ദേശങ്ങളും സേവനങ്ങളും നല്‍കിയത് എന്നതാണ്. ആദിവാസി സമൂഹത്തിന് അവരുടെതായ ഭാഷയും സംസ്ക്കാരവും ജീവിത രീതികളും ഉണ്ട്.ഇതിന് യോജിക്കുന്ന രീതിയിലുള്ള ആരോഗ്യദായക സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട് എന്ന കണ്ടെത്തലില്‍ നിന്നാണ് ഊരുമിത്രം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഒരോ ഊരിലെ ജനങ്ങളും അവര്‍ക്കിടയില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഊര് മിത്രങ്ങള്‍.ആ ഊരില്‍ തന്നെ താമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞങ്കിലുമുള്ള സ്ത്രീയെയാണ് ഊരുമിത്രമായി തിരഞ്ഞെടുക്കുന്നത്.ഇത്തരത്തിലുള്ള158 ഊരുമിത്രങ്ങളെയാണ് ജില്ലയില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.ആദ്യ ഘട്ടമെന്ന നിലയില്‍ പൂതാടി, തിരുനെല്ലി, നൂല്‍പ്പുഴ, പുല്‍പ്പള്ളി ,എന്നീ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ പ്രസവം എടുക്കുന്നതിന് വരെയുള്ള വിശദമായ പരിശീലനം നല്കി അവരുടെ ഊരില്‍ ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ എത്തിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.158 ഊരുമിത്രങ്ങള്ക്കും ഒന്നം ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ര ണ്ടാം ഘട്ട പരിശീലനത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ഒരു നഴ്സി ന് നല്കാന് കഴിയുന്ന എല്ലാ വിധ സേവനങ്ങളും ഇവര്‍ക്കും നല്കാന് കഴിയുന്ന രീതിയിലാണ് പരിശീലനം നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് പദ്ധതി ആരംഭിക്കുന്നത്. തീവ്രമായ പരിശീലനത്തിലൂടെ ലഭിക്കുന്ന അറിവുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സ്വന്തം സമുഹത്തില്‍ എത്തിക്കുക എന്നതാണ് ഊരുമിത്രങ്ങളുടെ പ്രാഥമിക കടമ..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍