ഹജ്ജ് ഹൃദയ വിശുദ്ധിയുടെ ആരാധന: മൂസക്കോയ മുസ്ല്യാര്‍
കല്‍പ്പറ്റ: പരിശുദ്ധ മക്കയിലെ ഹജ്ജ് കര്‍മ്മങ്ങള്‍ ഹൃദയ വിശുദ്ധിയും സ്വര്‍ഗ പ്രവേശനവും നേടിത്തരുന്ന ആരാധനയാണെന്നും കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതിരിക്കുന്നത് സൃഷ്ടാവിനോട് ചെയ്യുന്ന പാപമാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.സാമ്പത്തിക കഴിവുള്ളവര്‍ വേഗത്തില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അല്ലാത്ത പക്ഷം അവര്മരണപ്പെട്ടാല് ഹജ്ജിന്റെ പണം മാറ്റിവെച്ച ശേഷം മാത്രമേ അദ്ദേഹത്തിന്റെ സ്വത്ത് ഓഹരി ചെയ്യാന്‍ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷനായി. മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് പഠന ക്ലാസിന് നേതത്വം നല്കി. കാഞ്ഞായി മമ്മുട്ടി മുസ്്ലിയാര്‍, എം.എ ഇസ്മായില്‍ ദാരിമി, പി ജഅ്ഫര്‍ സ്വാദിഖ് ഫൈസി, ഉമര്‍ ഫൈസി വാളാട്, അബൂബക്കര്‍ മുസ്്ലിയാര്‍, അബ്ദുറഹ്്മാന് ഫൈസി, മുസ്തഫ ഹാജി മുട്ടില്‍, കാഞ്ഞായി ഉസ്മാന് സംസാരിച്ചു. ജന.സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്വാഗതവും കെ.വി ജഅ്ഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍