കെപിഎ സംസ്ഥാന സമ്മേളനം: വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വയനാട് പോലീസ് റണ്ണേഴ്സ് അപ്പ്
കേരള പോലീസ് അസോസിയേഷന് മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ വയനാട് പോലീസ് ടീം റണ്ണേഴ്സ് അപ്പായി. കോഴിക്കോട് റുറല്‍ പോലീസ് ടീമാണ് ചാമ്പ്യന്മാര്. ടൂര്‍ണമെന്റിലെ ബെസ്റ്റ് അറ്റാക്കറായി റാംസണെയും, ബെസ്റ്റ് ലിബറോ ആയി സമദിനേയും തെരഞ്ഞെടുത്തു. നാദാപുരം ഡിവൈഎസ്പി ഇ സുനില്‍കുമാര്‍ ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന് സമ്മാന വിതരണം നടത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍