ജലഗതാഗതം അന്യം നില്ക്കുന്ന വയനാട്ടില്‍ റെയില്‍വേ സൗകര്യം ഒരുക്കണം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കല്‍പ്പറ്റ: കടലും കപ്പലും അന്യം നില്ക്കുന്ന വയനാട് പോലുള്ള ജില്ലയില്‍ നിലമ്പൂര്‍ റെയില്‍വേയുമായി ബന്ധപ്പെടുത്തി ചരക്ക് നീക്ക ചെലവുകളും യാത്രാ ചെലവുകളും ലഘൂകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്‍ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി തനിമ അബ്ദുറഹ്മാന് സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.ആര്.ഗ്ലാഡ്സണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ.ജോണ്സണ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.കെ.ഉസ്മാന്, അഷറഫ് കൊട്ടാരം, കെ.കുഞ്ഞബ്ദുള്ള ഹാജി, അഷറഫ് വേങ്ങാട്, ജില്ലാ മുന്‍ പ്രസിഡന്റ്മൂസ്സ ഗുഡലായി, മുന്‍ പ്രസിഡന്റുമാരായ പരമേശ്വരന് നായര്‍, കെ.കുഞ്ഞിരായിന്‍ ഹാജി, യൂത്ത് വിംഗ് പ്രസിഡന്റ് ഷാജികല്ലടാസ് വനിതാ വിംഗ് പ്രസിഡന്റ് കെ.പി.ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍